സെക്രട്ടേറിയറ്റില്‍ പഞ്ചിങ് നിര്‍ബന്ധമാക്കി; പഞ്ചിങ് ചെയ്യാത്തവര്‍ക്ക് ശമ്പളമില്ല

0
24

തിരുവനന്തപുരം : സെക്രട്ടേറിയറ്റില്‍ 2018 ജനുവരി ഒന്നുമുതല്‍ പഞ്ചിങ് വഴി ഹാജര്‍ നിര്‍ബന്ധമാക്കി സര്‍ക്കാരിന്റെ ഉത്തരവ്. പഞ്ചിങ് വഴി ഹാജര്‍ രേഖപ്പെടുത്തുന്നവര്‍ക്കു മാത്രമേ ശമ്പളം ലഭിക്കൂ.എല്ലാ ജീവനക്കാരും തിരിച്ചറിയില്‍ കാര്‍ഡ് പുറമേ കാണുന്നവിധം ധരിക്കണം.

ഈമാസം 15-നുമുമ്പ് എല്ലാവരും തിരിച്ചറിയല്‍ കാര്‍ഡ് കൈപ്പറ്റണമെന്നും പൊതുഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ ഉത്തരവിട്ടു.

തുടർച്ചയായി വൈകിയെത്തുന്നത് അവധിയായി കണക്കാക്കാനും ഔദ്യോഗിക കാര്യങ്ങൾക്കു വേറെ ഓഫിസുകളിൽ പോകുന്ന ജീവനക്കാർക്ക് അവിടെയും ഹാജർ രേഖപ്പെടുത്താൻ കഴിയുന്ന സംവിധാനമാണിത്.

വിരലടയാളം രേഖപ്പെടുത്തുന്ന പുതിയ ബയോമെട്രിക് പഞ്ചിങ് മെഷീനുകൾ കെൽട്രോൺ വഴിയാണ് വാങ്ങുക.