94 ശതമാനം ലൈംഗീക അതിക്രമക്കേസുകളിലും പ്രതികള്‍ അടുത്ത ബന്ധുക്കള്‍

0
40

 രാജ്യത്ത് സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരെ നടക്കുന്ന ലൈംഗീക അതിക്രമ കേസുകളില്‍ 94.6 ശതമാനം പ്രതികളും ഇരകളുടെ ബന്ധുക്കളോ പരിചയക്കാരോ ആണെന്ന് റിപ്പോര്‍ട്ട്. ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയാണ് ഇത് സംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്.

2016ലെ കണക്കനുസരിച്ച് 94.6 ശതമാനം കേസിലും പ്രതികള്‍ ഇരകളുടെ സഹോദരനോ പിതാവോ മുത്തശ്ശനോ മകനോ അടുത്ത ബന്ധുക്കളോ ആണ്. 38,947 പീഡന കേസുകള്‍ 2016ല്‍ റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്. ഇതില്‍ 36,859 കേസുകളിലെ പ്രതികള്‍ ഇരകളുടെ ബന്ധുക്കളാണ്.

ഇതില്‍ തന്നെ 630 കേസുകളില്‍ പ്രതികള്‍ പിതാവും സഹോദരനും മുത്തശ്ശനും മകനുമാണ്. 1087 കേസുകളിലെ പ്രതികളാകട്ടെ അടുത്ത ബന്ധുക്കളും.

2,174 കേസുകളില്‍ പ്രതികള്‍ ബന്ധുക്കളാണ് 10,520 കേസുകളില്‍ അയല്‍വാസികളും. ഇത് കൂടാതെ തൊഴിലിടങ്ങളിലെ മേലുദ്യോഗസ്ഥരും മുതലാളിമാരും ജീവനക്കാരും പ്രതികളായ കേസുകള്‍ 600 ആണ്.

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചതാകട്ടെ 10,068 കേസുകളും. ജീവിത പങ്കാളികളാണ് ഈ കേസുകളിലെ പ്രതികള്‍.