‘ഇത് വെറും മാഷ് അല്ലടാ, ഗുണ്ടാ മാഷാ…’ ആരാധകരെ ത്രില്ലിലാക്കി മാസ്റ്റര്‍ പീസിന്റെ ട്രെയിലര്‍

0
70

മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായി എത്തുന്ന പുതിയ ചിത്രം മാസ്റ്റര്‍ പീസിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. നവംബര്‍ 23ന് ഇറങ്ങിയ ടീസറിനെ വെല്ലുന്നതാണ് ട്രെയിലര്‍. ഇന്നലെ വൈകുന്നേരം പുറത്തെത്തിയ ചിത്രത്തിന്റെ ട്രെയിലറിന് കിടിലന്‍ സ്വീകരണമാണ് ആരാധാകര്‍ നല്‍കിയിരിക്കുന്നത്. ഇതിനോടകം 688780 പേരാണ് ട്രെയിലര്‍ കണ്ടത്. എഡ്വേര്‍ഡ് ലിവിംഗ്സ്റ്റണ്‍ എന്ന് കോളജ് അധ്യാപകനായാണ് മമ്മൂട്ടിയെത്തുന്നത്.

ഉണ്ണി മുകുന്ദന്‍ , മുകേഷ്, കലാഭവന്‍ ഷാജോണ്‍, പൂനം ബാജ്വ, വരലക്ഷ്മി ശരത്കുമാര്‍, ജനാര്‍ദ്ദനന്‍, വിജയകുമാര്‍, നന്ദു, പാഷാണം ഷാജി എന്നിവരും ശ്രദ്ധേയമായ കഥാപാത്രങ്ങളുമായി ചിത്രത്തിലുണ്ട്. സന്തോഷ് പണ്ഡിറ്റ് ആദ്യമായി അഭിനയിക്കുന്ന മുഖ്യധാരാ ചലച്ചിത്രം എന്നതും മാസ്റ്റര്‍പീസിനെ ശ്രദ്ധേയമാക്കുന്നു. അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന രണ്ടാം ചിത്രത്തിന് തിരക്കഥ ഒരുക്കിയിക്കുന്നത് ഉദയ് കൃഷ്ണയാണ്. റോയല്‍ സിനിമാസിന്റെ ബാനറില്‍ സി എച്ച് മുഹമ്മദാണ് മാസ്റ്റര്‍പീസ് നിര്‍മ്മിക്കുന്നത്. വിനോദ് ഇല്ലമ്പള്ളിയുടേതാണ് ഛായാഗ്രഹണം.