പെണ്‍നിലയുടെ നേരനുഭവവുമായി ഒരു ഡോക്യുമെന്ററി ചിത്രം

0
298

അസാധാരണമായ മൂന്നു പെണ്‍ ജീവിതങ്ങളുടെ നേരനുഭവമായി ഒരു ചിത്രം. ഇനിയും കാണാന്‍, കേള്‍ക്കാന്‍ മറന്നുപോകരുതെന്ന് കാലത്തെ ഓര്‍മിപ്പിച്ച്, സ്വന്തം ഇടത്തില്‍ ഉറച്ചു നിന്നുകൊണ്ട് അവര്‍ സമൂഹത്തെ മുഖാമുഖം കാണുന്നു. പക്ഷേ അവരെ നമ്മള്‍ ഇനിയും കണ്ടിട്ടില്ല.

കാരണം നമ്മുടെ നോട്ടങ്ങളെ അപഹരിക്കാനാവാത്ത വിധം അതിസാധാരണക്കാരാണ് കാഴ്ചയില്‍ അവര്‍. അതുതന്നെയാണ് ആ സിനിമയുടെ അസാധാരണത്വവും. ‘ദ നേക്കഡ് വീല്‍സ് ‘ എന്ന ഡോക്യുമെന്ററിയുടെ സംവിധായകനായ രാജേഷ് ജെയിംസിന്റെ പുതിയ ചിത്രം ‘ഇന്‍ തണ്ടര്‍ ലൈറ്റ്‌നിംഗ് ആന്റ് റെയിന്‍’ പറയുന്നത്. ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ഡോ.പ്രീയാ നായരാണ്.

മനോഹരമായ ഫ്രെയിമുകള്‍, മനസ്സിനെ തൊടുന്ന ഒച്ചകള്‍, കൂട്ടിച്ചേര്‍ക്കലുകളില്ലാത്ത യാഥാര്‍ത്ഥ്യം ഇതൊക്കെ ഈ ചിത്രത്തിന്റെ പ്രത്യേകതകളാണ്.

കൊല്‍ക്കത്തയിലെ എല്‍ജിബിറ്റി ഫെസ്റ്റിവലിലും ഗ്രീസിലെ ഏഥന്‍സ് ഫെസ്റ്റിവലിലും സെലക്ഷന്‍ ഇതിനോടകം ലഭിച്ചു കഴിഞ്ഞ ചിത്രമാണിത്. ചിത്രത്തിന്റെ ടീസര്‍ കാണാം.