തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക്കിനു നേരെയും മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം. മന്ത്രിയുടെ സന്ദര്‍ശനത്തിനിടെ തിരുവനന്തപുരം അടിമലത്തുറയിലെ മത്സ്യത്തൊഴിലാളികളാണ് പ്രതിഷേധിച്ചത്.
സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാരത്തേക്കുറിച്ച് സംസാരിക്കുന്നതിനായാണ് തോമസ് ഐസക് പ്രദേശത്തെത്തിയത്. ഓഖി ചുഴലിക്കാറ്റ് ദുരിതം വിതച്ച മേഖലകളില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ദുരിതാശ്വാസത്തില്‍ അതൃപ്തരാണെന്ന് മത്സ്യത്തൊഴിലാളികള്‍ മന്ത്രിയെ അറിയിച്ചു. നഷ്ടപരിഹാരത്തേക്കുറിച്ച് സംസാരിക്കുന്നതിനിടെ തൊഴിലാളികളുടെ കുടുംബാംഗങ്ങള്‍ പ്രതിേഷധവുമായി രംഗത്തെത്തുകയായിരുന്നു.
ഓഖി ദുരന്തത്തെ തുടര്‍ന്ന് തീരദേശങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ സര്‍ക്കാര്‍ വിതരണം ചെയ്ത സൗജന്യ റേഷനരി പഴകി കേടായതാണെന്ന് ചിലര്‍ പരാതിപ്പെട്ടു. ബഹളംവെച്ച സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ ആശ്വസിപ്പിച്ച ശേഷമാണ് മന്ത്രി തിരികെപ്പോയത്. നേരത്തെ ദുരിതബാധിത പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തിയ മുഖ്യമന്ത്രി പിണറായി വിജയന്, മേഴ്സിക്കുട്ടിയമ്മ, കടകംപള്ളി സുരേന്ദ്രന് അടക്കമുള്ള മന്ത്രിമാര്‍ക്കു നേരേയും മത്സ്യത്തൊഴിലാളികള്‍ പ്രതിഷേധിച്ചിരുന്നു.