വന്‍കിട നിര്‍മ്മാണങ്ങളെ പരിസ്ഥിതി അനുമതിയില്‍ നിന്ന് ഒഴിവാക്കിയ വിജ്ഞാപനം റദ്ദാക്കി

0
23

ന്യൂഡല്‍ഹി: വന്‍കിട നിര്‍മ്മാണങ്ങളെ പരിസ്ഥിതി അനുമതിയില്‍ നിന്ന് ഒഴിവാക്കിയ കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം റദ്ദാക്കി. ദേശീയ ഹരിത ട്രൈബ്യൂണലാണ് വന്‍കിട നിര്‍മാണങ്ങളെ സഹായിക്കുന്ന കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം റദ്ദാക്കിയത്.

റിയല്‍ എസ്റ്റേറ്റ് മേഖലയിലെ മാന്ദ്യം മറികടക്കാനായാണ് 2016-ല്‍ കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനമിറക്കിയത്. എന്നാല്‍ കേന്ദ്ര വിജ്ഞാപനത്തിന്റെ മറവില്‍ അനധികൃത നിര്‍മാണങ്ങള്‍ വര്‍ധിക്കുന്നതായി ഹരിത ട്രൈബ്യൂണലിന് ഹര്‍ജി ലഭിച്ചിരുന്നു. ഈ ഹര്‍ജി പരിഗണിക്കവേയാണ് വിജ്ഞാപനം റദ്ദാക്കിയത്. ഇതോടെ പരിസ്ഥിതി അനുമതിയില്ലാതെ രാജ്യത്ത് നടക്കുന്ന എല്ലാ വന്‍കിട നിര്‍മാണങ്ങളും നിര്‍ത്തിവയ്‌ക്കേണ്ടി വരും.