സൗരക്കൊടുങ്കാറ്റ് ഭൂമിയില്‍ ആഞ്ഞടിക്കുമെന്ന് സൂചന നല്‍കി ശാസ്ത്രലോകം

0
65

ഭൂമിയെ നശിപ്പാക്കാന്‍ കഴിവുള്ള സൗരക്കൊടുങ്കാറ്റ് ഭൂമിയില്‍ ആഞ്ഞടിക്കുമെന്ന സൂചന നല്‍കിക്കൊണ്ട് ശാസ്ത്രലോകം. സൂര്യനില്‍ നിന്ന് സൂര്യവാതങ്ങളും, പ്ലാസ്മയും, കാന്തിക നക്ഷത്രങ്ങളും കൂട്ടത്തോടെ പുറന്തള്ളപ്പെടുന്ന കൊറോണല്‍ മാസ് ഇഞ്ചക്ഷന്‍ എന്ന പ്രതിഭാസമാണ് സൗരക്കാറ്റ്. ഈ പ്രതിഭാസം റേഡിയോ തരംഗങ്ങളേയും, ജിപിഎസ് സംവിധാനത്തേയും, വൈദ്യൂത വിതരണ സംവിധാനങ്ങളെയും തകരാറിലാക്കാന്‍ കാരണമാകും.

ഈ സൗരക്കൊടുങ്കാറ്റിനതിരെയുള്ള മുന്നൊരുക്കം നടത്താന്‍ വെറും 15 മിനിറ്റ് മാത്രമാണ് ലഭിക്കുകയെന്നും ശാസ്ത്രലോകം വെളിപ്പെടുത്തി. ഇത്തരത്തിലുള്ള സൂര്യജ്വലനം സംഭവിക്കാനുള്ള സാധ്യത മുന്നറിയിപ്പ് 19 മണിക്കൂര്‍ മുമ്പ് ലഭിക്കുമെങ്കിലും, ഭൂമിയില്‍ ഏതു പ്രദേശത്ത് ബാധിക്കുമെന്നോ, ഏപ്പോള്‍ ബാധിക്കുമെന്നോ കൃത്യമായി പറയാന്‍ കഴിയാത്തതാണ് ഇതിന്റെ ആഘാതം കൂട്ടുന്നത്.

ഇതിനു മുമ്പ് 1859 ലാണ് സൂര്യജ്വലനം ഭൂമിയിലെത്തിയത്. സെക്കന്‍ഡില്‍ 200 കിലോമീറ്റര്‍ വേഗത്തിലാണ് സൂര്യജ്വലനം സഞ്ചരിക്കുന്നത്. അതായത് സൂര്യനില്‍ നിന്ന് ഭൂമിയിലേയ്ക്ക് എത്താന്‍ 14 മണിക്കൂര്‍ സമയം എടുക്കുമെന്നാണ് നിഗമനം. അടുത്ത 150 വര്‍ഷത്തിനുള്ളില്‍ കുറഞ്ഞത് രണ്ട് ലക്ഷം കോടി ഡോളറിന്റെ നാശം വരുത്തുന്ന സൂര്യ ജ്വലനം സംഭവിക്കുമെന്നാണ് മുന്നറിയിപ്പ്.