ഊട്ടിയില്‍ പൈതൃക തീവണ്ടിയുടെ എഞ്ചിനില്‍ തീപിടുത്തം; ലോക്കോ പൈലറ്റുമാര്‍ക്ക് പൊള്ളലേറ്റുc

0
68


ഊട്ടി: ഊട്ടിയില്‍ പൈതൃക തീവണ്ടിയുടെ എഞ്ചിനില്‍ തീപിടുത്തം. തീപിടുത്തത്തില്‍ രണ്ട് ലോക്കോ പൈലറ്റുമാര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. ഇന്ന് രാവിലെ 9.30 ഓടെയാണ് സംഭവം.

മേട്ടുപാളയത്ത് നിന്ന് ഉട്ടിയിലേക്ക് പോകുകയായിരുന്ന തീവണ്ടിയുടെ എഞ്ചിനിലാണ് തീപിടിച്ചത്. ലോക്കോ പൈലറ്റുമാരായ ഭൂപതി, വിനോദ് കുമാര്‍ എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. എന്‍ജിന്‍ ബര്‍ണര്‍ പൊട്ടിത്തെറിച്ചാണ് തീപിടുത്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.

ഉട്ടിക്കും മേട്ടുപാളയത്തിനുമിടയില്‍ ഹില്‍ഗ്രോവ് സ്റ്റേഷന് സമീപമുള്ള വലിയ പാലത്തില്‍ വെച്ചാണ് അപകടമുണ്ടായത്. പാലത്തില്‍വെച്ച് എഞ്ചിന് തീപിടിച്ചതിനാല്‍ തന്നെ 200 ഓളം വരുന്ന യാത്രക്കാര്‍ ട്രെയിനില്‍ കുടുങ്ങിപ്പോയി.