ഓഖി ദുരന്തം: ഒരു മൃതദേഹം കൂടി കണ്ടെടുത്തു

0
44


ആലപ്പുഴ: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കടലില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നതിനിടെ ഇന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി. ആലപ്പുഴയ്ക്ക് സമീപം കടലില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഫിഷറീസ്-എന്‍ഫോഴ്‌സ്‌മെന്റ് സംയുക്ത തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. രാത്രി പത്തു മണിയോടെ മൃതദേഹം അഴീക്കല്‍ ഹാര്‍ബറില്‍ എത്തിക്കും.