ആവിഷ്‌കാരത്തില്‍ ഒത്തുതീര്‍പ്പില്ല : അപര്‍ണ സെന്‍

0
29
തിരുവനന്തപുരം : ആവിഷ്‌കാര സ്വാതന്ത്ര്യം ഒത്തുതീര്‍പ്പുകള്‍ക്കു വഴങ്ങേണ്ടതല്ലെന്ന് അപര്‍ണ സെന്‍. ചലച്ചിത്രമേളയോടനുബന്ധിച്ച് ടാഗോര്‍ തിയേറ്ററില്‍ നടന്ന ഓപ്പണ്‍ ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
പ്രതിരോധിക്കാനുള്ള സ്വാതന്ത്ര്യമാണ് നിരോധിക്കാനുള്ള അധികാരമല്ല ജനാധിപത്യത്തിലുണ്ടാകേണ്ടത്. ഇത് സിനിമയെക്കുറിച്ചു മാത്രമുള്ള ചര്‍ച്ചയല്ല, എല്ലാത്തരം സ്വാതന്ത്ര്യങ്ങളും കവര്‍ന്നെടുക്കപ്പെടുന്നതിനെക്കുറിച്ചുള്ള ആശങ്കയാണെന്ന് തിരിച്ചറിയണമെന്നും അപര്‍ണ സെന്‍ പറഞ്ഞു.
കലാ സൃഷ്ടിയില്‍ എന്തു പറയണമെന്ന് തീരുമാനിക്കാനുള്ള അവകാശം കലാകാരന്റേതാണെന്ന് ഡോ. ശശി തരൂര്‍ അഭിപ്രായപ്പെട്ടു. ശീര്‍ഷകം കൊണ്ടു മാത്രം ഒരു ചിത്രത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നത് അനീതിയാണെന്ന് എസ്. ദുര്‍ഗയെ പരാമര്‍ശിച്ചുകൊണ്ട് ശശി തരൂര്‍ പറഞ്ഞു. ഓപ്പണ്‍ ഫോറത്തില്‍ സംവിധായകന്‍ സന്തോഷ് സേനന്‍, സെമിഹ് കപ്ലനൊഗ്ലു, വി കെ ജോസഫ്, സജിത മഠത്തില്‍ എന്നിവര്‍ സംസാരിച്ചു. സി. ഗൗരിദാസന്‍ നായര്‍ മോഡറേറ്ററായിരുന്നു.