കിഫ് ; ഭാഷയുടെ അതിരുകളെ പൊളിച്ചെഴുതി കോഫി ചാറ്റ് 

0
68

ചലച്ചിത്ര മേളകളുടെ തൊട്ടരികില്‍ സിനിമയോളം തന്നെ കൗതുകമുണര്‍ത്തുന്നൊരു വീട്.നഗരത്തിനുള്ളിലെ തിരക്കുകളില്‍ നിന്നെല്ലാം വേരറ്റ് ടാഗോര്‍ തീയറ്ററിനടുത്ത് നിലകൊള്ളുന്ന നൂറ്റി അന്‍പതു വര്‍ഷത്തോളം പഴക്കമുള്ള വീട് .

പഴമയുടെ നിറവും പൈതൃകത്തിന്‍റെ നിഴലുമുള്ള ആ വീടിനെ തൊട്ടാണ് ശോഭാ അശ്വിന്റെ ഉടമസ്ഥതയിലുള്ള വീവേഴ്സ് വില്ലേജ് പ്രവര്‍ത്തിക്കുന്നത്.പഴമയുടെ വാസ്തുകലയില്‍ ചുവരുകളില്‍ ഇണക്കി വെച്ചിരിക്കുന്ന ചിത്രങ്ങള്‍,തെളിച്ചമുള്ള ചില്ലലമാരകളില്‍ അടുങ്ങിയിരിക്കുന്ന കരകൌശലങ്ങള്‍ , വസ്ത്രങ്ങള്‍.ഒതുങ്ങിയ നിലയില്‍ കാപ്പി കപ്പുകളുമായി വായനക്കാരെ സൗഗതം ചെയ്യുന്ന വായനമുറി.

ചൂഷണത്തിനിരയാവുന്ന കുട്ടികളുടെ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനയുടെ ആത്മാവായ ശോഭാ അശ്വിനാണ് ഒരുപാട് പ്രത്യേകതകളുള്ള വീവേഴ്സ് വില്ലെജെന്ന ഇടത്തെ മനോഹരമായൊരു അനുഭവമാക്കി സൃഷ്ടിച്ചിരിക്കുന്നത്

കിഫ് ചലച്ചിത്രമേളയുടെ വ്യത്യസ്തതകളിലൊന്നായ കോഫി ചാറ്റിന്റെ ഇടം വിവേഴ്സ് വില്ലേജാണ് – കാഴ്ചയുടെ ഹോസ്പിറ്റാലിറ്റി പാര്‍ട്ട്‌ണറും വിവേഴ്സ് വില്ലേജാണ്.മങ്ങിയ ചുവരുകളുടെ വിടവില്‍ പ്രശാന്തമായൊരു തുരുത്ത് പോലെ സിനിമയെ പറ്റിയുള്ള വര്‍ത്തമാനങ്ങള്‍ക്ക് വേദിയാവുന്ന മുറി.

കിഫ് മേളയില്‍ പങ്കെടുക്കുന്ന അന്യഭാഷാ ചലച്ചിത്ര പ്രവര്‍ത്തകരും , മലയാളം ചലച്ചിത്ര പ്രവര്‍ത്തകരും ഭാഷയുടെയും ഔദ്യോഗികതകളുടെയും തൊടിപ്പുകളെല്ലാം  പൊഴിച്ച് കളഞ്ഞ് ഒന്നിച്ചിരുന്നു സംവദിക്കുന്നു.സിനിമയുടെ ദേശരാഷ്ട്രീയ സാങ്കേതികതലങ്ങള്‍ സൗഹൃദത്തിന്‍റെ ചിരികളിലൂടെ  ചെയ്യപ്പെടുന്നു.