തിരുവനന്തപുരം: മറാത്തി ചിത്രം ന്യൂഡ് ഐഎഫ്എഫ് കെയില്‍ പ്രദര്‍ശിപ്പിക്കില്ല. ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലും ചിത്രം ഒഴിവാക്കപ്പെട്ടിരുന്നു.
ചിത്രത്തിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനാലാണ് പ്രദര്‍ശനം ഒഴിവാക്കുന്നത്. നാളെയാണ് ഐഎഫ്എഫ്കെയില് ചിത്രം പ്രദര്‍ശിപ്പിക്കാനായി ഷെഡ്യൂള്‍ ചെയ്തിരുന്നത്.
നേരത്തെ, സനല്‍കുമാര്‍ ശശിധരന് സംവിധാനം ചെയ്ത എസ്. ദുര്‍ഗ ഐഎഫ്എഫ്കെയില് പ്രദര്‍ശിപ്പിക്കുമെന്ന് ചലച്ചിത്ര അക്കാദമി ചെയര്മാന് കമല്‍ അറിയിച്ചിരുന്നെങ്കിലും, ചിത്രത്തിന്റെ സെന്‍സര്‍ഷിപ്പ് കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയതോടെ നീക്കം പാതി വഴിയില്‍ അവസാനിക്കുകയായിരുന്നു.