വിജയ് നായകനായ സൂപ്പര്‍ഹിറ്റ് ചിത്രം മെര്‍സലിന്റെ മലേഷ്യയിലെ വിതരണക്കാരായിരുന്ന ടിഎസ്ആര്‍ ഫിലിംസ് സൂര്യ നായകനായി 2018 പൊങ്കലിന് റിലീസ് ചെയ്യാന്‍ പോകുന്ന ‘താനാ സേര്‍ന്ത കൂട്ട’ത്തിന്റെ ഒാവര്‍സീസ് റൈറ്റും വാങ്ങി. 13.1 കോടി രൂപയ്ക്കാണ് ചിത്രത്തിന്റെ ഓവര്‍സീസ് റൈറ്റ് ടിഎസ്ആര്‍ ഫിലിംസ് സ്വന്തമാക്കിയത്.
താനാ സേര്‍ന്ത കൂട്ടത്തിന്റെ നിര്‍മാതാക്കളായ സ്റ്റുഡിയോ ഗ്രീന്‍ ആണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. വിഘ്നേഷ് ശിവന് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.