ശ്രീലങ്കയ്ക്ക് 113 റണ്‍സ് വിജയലക്ഷ്യം

0
28

ധരംശാല: ഇന്ത്യയ്ക്കെതിരായ ധരംശാല ഏകദിനത്തില്‍ ശ്രീലങ്കയ്ക്ക് 113 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 112 റണ്‍സിന് ഓളൗട്ടായി. 65 റണ്‍സെടുത്ത വിക്കറ്റ് കീപ്പര്‍ എം എസ് ധോണിയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. ഇന്ത്യന്‍ നിരയില്‍ വെറും മൂന്ന് പേര്‍ മാത്രമാണ് രണ്ടക്കം കടന്നത്. ബാക്കി എട്ട് പേരുടെ കളി രണ്ടക്കം കാണാതെ അവസാനിച്ചു.

രണ്ടോവറില്‍ സകോര്‍ ബോര്‍ഡ് പോലും തുറക്കുന്നതിന് മുന്പേ ശിഖര്‍ ധവാനെ നഷ്ടമായ ഇന്ത്യയ്ക്ക് പിടിച്ചുനില്‍ക്കാനെ പറ്റിയില്ല. രോഹിത് ശര്‍മ 2, ശ്രേയസ് അയ്യര്‍ 9, കാര്‍ത്തിക് 0, മനീഷ് പാണ്ഡെ 2, പാണ്ഡ്യ 10, ഭുവി 0 എന്നിങ്ങനെയാണ് ധോണി ഒഴികെയുള്ളവരുടെ ബാറ്റിംഗ് കാര്‍ഡ്.
19 റണ്‍സെടുത്ത കുല്‍ദീപ് യാദവിനൊപ്പം ധോണി അടിച്ചെടുത്ത റണ്‍സുകളാണ് ഇന്ത്യയെ 100 എങ്കിലും കടത്തിയത്.

പത്തോവറില്‍ 13 റണ്‍സിന് നാല് വിക്കറ്റ് വീഴ്ത്തിയ സുരംഗ ലക്മലാണ് ഇന്ത്യന്‍ ബാറ്റിംഗ് നിരയെ പിച്ചിച്ചീന്തിയത്. രോഹിത് ശര്‍മ, ദിനേശ് കാര്‍ത്തിക്, മനീഷ് പാണ്ഡെ, ഭുവനേശ്വര്‍ കുമാര്‍ എന്നിവരെ ലക്മല്‍ പുറത്താക്കി. നുവാന്‍ പ്രദീപ് പത്തോവറില്‍ 37 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റെടുത്തു. മാത്യൂസ്, ധനജ്ഞയ, തിസാര പെരേര, പതിരണ എന്നിവര്‍ ഓരോ വിക്കറ്റ്െടുത്തു.