അമിത് ഷായുടെ മകന്റെ കാര്യത്തില്‍ നിശബ്ദതയെന്തേയെന്ന് മോദിയോട് രാഹുല്‍

0
28


ന്യൂഡല്‍ഹി: ട്വിറ്റര്‍ ചോദ്യപരമ്പരയില്‍ പതിമൂന്നാമത്തെ ചോദ്യവുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഉത്തരവാദിത്ത ഭരണം വാഗ്ദാനം ചെയ്ത് അധികാരത്തിലെത്തിയ ബിജെപി സര്‍ക്കാര്‍ എന്തുകൊണ്ട് ലോക്പാല്‍ നടപ്പാക്കിയില്ല എന്ന് രാഹുല്‍ ട്വീറ്റിലൂടെ ചോദിച്ചു.

ആരുടെ നല്ലദിവസങ്ങള്‍ക്കു വേണ്ടിയാണ് സര്‍ക്കാര്‍ രൂപവത്കരിച്ചതെന്ന് രാഹുല്‍ ചോദിച്ചു. ജി.എസ്.പി.സി അഴിമതി, ഇലക്ട്രിസിറ്റി-മെട്രോ അഴിമതികള്‍, ഷാഹ് സാദ(അമിത് ഷായുടെ മകന്‍ ജയ് ഷാ)യുമായി ബന്ധപ്പെട്ട വിഷയത്തിലെ നിശ്ശബ്ദത ഇവയൊക്കെ എന്തുകൊണ്ടാണ്? പട്ടിക നീണ്ടതാണ്. മൗന സാഹിബില്‍ നിന്ന് ഉത്തരങ്ങള്‍ ലഭിക്കാന്‍ ഞങ്ങള്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും രാഹുല്‍ പറയുന്നു.
ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ വാശിയേറിയ പോരാട്ടമാണ് ഗുജറാത്തില്‍ നടക്കുന്നത്. രണ്ടുഘട്ടമായി നടക്കുന്ന തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം ഡിസംബര്‍ ഒമ്പതിന് പൂര്‍ത്തിയായി. രണ്ടാംഘട്ടം പതിനാലിന് ആരംഭിക്കും.