ആലപ്പുഴ : ആലപ്പുഴ പൂച്ചാക്കിലില് അന്യസംസ്ഥാന തൊഴിലാളി കഴുത്തറുത്ത് ജീവനൊടുക്കി. ബംഗാള്‍ സ്വദേശിയായ ഹേമന്തോ റോയ്ബാഗ്ദിയെ (23) ആണ് കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.
പുലര്‍ച്ചെ ഭാര്യയുമായി ഫോണില്‍ സംസാരിച്ചുകാണ്ടിരിക്കെ കത്തികൊണ്ട് സ്വയം കഴുത്തറുക്കുകയായിരുന്നു എന്നാണ് ഒപ്പം താമസിക്കുന്നവര്‍ പറയുന്നത്. നിലവിളി കേട്ട് ഇവരെത്തുമ്പോഴക്കും ചോരയില്‍ കുളച്ച നിലയില്‍ നിലത്തു കിടക്കുകയായിരുന്നു ഇയാള്‍. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ഹേമന്തോ റോയ് പതിവായി ഭാര്യയുമായി വഴക്കിടാറുണ്ടായിരുന്നുവെന്ന് ഒപ്പമുണ്ടായിരുന്നവര്‍ പറഞ്ഞു. രണ്ടു മാസം മുന്‍പാണ് ഇയാള്‍ പൂച്ചാക്കലില്‍ ജോലിക്ക് എത്തുന്നത്.