ഓഖി: ഒരു മൃതദേഹം കൂടി കണ്ടെടുത്തു

0
40

കൊച്ചി: ഓഖി ചുഴലിക്കാറ്റില്‍പ്പെട്ട് കാണാതായവരില്‍ ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു. കോസ്റ്റ് ഗാര്‍ഡിന്റെ അഭിനവ് എന്ന കപ്പലാണ് മൃതദേഹം കണ്ടെത്തിയത്. കാണാതായവരുടെ പുതിയ കണക്ക് സര്‍ക്കാര്‍ പുറത്തുവിട്ടിട്ടുണ്ട്. 146 പേരെയാണ് ഇനി കണ്ടെത്താനുള്ളതെന്നാണ് ഈ കണക്കില്‍ പറയുന്നത്. ഇതിനുപുറമെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യാത്ത 34 പേരുടെ പട്ടികയും പുറത്തുവിട്ടിട്ടുണ്ട്.

അതേസമയം, ഓഖി ദുരന്തത്തില്‍ കാണാതായവരെ കണ്ടത്തണമെന്ന് ആവശ്യപ്പെട്ട് ലത്തീന്‍ സഭ തിരുവനന്തപുരം അതിരൂപതയുടെ നേതൃത്വത്തില്‍ മല്‍സ്യത്തൊഴിലാളികള്‍ ഇന്ന് രാജ്ഭവനിലേക്കു മാര്‍ച്ചു നടത്തും.  രാവിലെ പത്തിനു പാളയത്തുനിന്ന് ആരംഭിക്കുന്ന മാര്‍ച്ചില്‍ പൂവാര്‍ മുതല്‍ മാമ്പിളളി വരെയുള്ള തീരദേശങ്ങളില്‍ നിന്നുള്ളവര്‍ പങ്കെടുക്കും. ആര്‍ച്ച് ബിഷപ്പ് ഡോ.എം.സൂസൈപാക്യം മാര്‍ച്ച് ഉദ്ഘാടനം ചെയ്യും.