കഞ്ചാവ് വേട്ട: കഴക്കൂട്ടത്തു നിന്ന് ഒഡീഷ സ്വദേശി അറസ്റ്റില്‍

0
30


തിരുവനന്തപുരം: കഴക്കൂട്ടത്ത് നടത്തിയ റെയ്ഡില്‍ 2.100kg കഞ്ചാവുമായി ഒഡീഷ സ്വദേശി അറസ്റ്റില്‍. കഴക്കൂട്ടം പള്ളിപ്പുറം മംഗലപുരം മുരുക്കുംപുഴ ഭാഗങ്ങളില്‍ സ്‌കൂളുകള്‍ കോളനികള്‍ എന്നിവ കേന്ദ്രീകരിച്ച് നടക്കുന്ന ലഹരി വില്‍പനയെക്കുറിച്ച് കഴിഞ്ഞ ഒരാഴ്ചക്കാലമായി റേഞ്ച് പാര്‍ട്ടി നടത്തിയ അന്വേഷണങ്ങള്‍ക്കും നിരീക്ഷണങ്ങള്‍ക്കും ശേഷമാണ് ഒഡീഷ സ്വദേശിയായ ബാബുന്‍ നായിക്ക് ( 23) പിടിയിലായത്.

ഇയാള്‍ ഇടയ്ക്കിടെ സ്വദേശത്തേക്ക് പോയി കഞ്ചാവ് കൊണ്ടുവരുന്നുണ്ടായിരുന്നു. യാത്രക്കിടെ കൂടെ വരുന്ന സ്ത്രീകളുടെ കൈവശം ഏല്‍പിച്ചാണ് ഇയാള്‍ കഞ്ചാവ് സുരക്ഷിതമായി കേരളത്തിലെത്തിക്കുന്നത്. ഇവിടെ കൊണ്ടുവന്നശേഷം ഇടനിലക്കാര്‍ വഴി ചെറുകിട കച്ചവടക്കാര്‍ക്ക് വില്‍ക്കും. ഇടനിലക്കാരെക്കുറിച്ചും കച്ചവടക്കാരെക്കുറിച്ചുമുള്ള വിവരം പൊലീസ് അന്വേഷിച്ചുവരികയാണ്.