യുപിയില്‍ വീണ്ടും വിദേശികള്‍ക്കു നേരെ അതിക്രമം

0
26


ലക്നൗ: ഉത്തര്‍പ്രദേശില്‍ വീണ്ടും വിദേശികള്‍ക്കുനേരെ അതിക്രമം. ഫ്രാന്‍സില്‍ നിന്നും ഉത്തര്‍പ്രദേശിലെ മിര്‍സാപൂരിലെത്തിയ വിനോദസഞ്ചാരികള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. മിര്‍സാപൂര്‍ പ്രദേശവാസികളായ ഒരു കൂട്ടം ചെറുപ്പക്കാര്‍ വിനോദസഞ്ചാരികള്‍ക്കൊപ്പം ഉണ്ടായിരുന്ന സ്ത്രീകളോട് അപമര്യാദയായി പെരുമാറുകയായിരുന്നു.

ഇത് ഇരുകൂട്ടരും തമ്മിലുള്ള വാക്കേറ്റത്തിന് ഇടയാക്കി. വാക്കേറ്റത്തെ തുടര്‍ന്ന് തിരിച്ചുപോയ ചെറുപ്പക്കാര്‍ പത്ത് പേരടങ്ങുന്ന സംഘത്തെ കൂട്ടിവന്ന് വിദേശികളെ മര്‍ദ്ദിക്കുകയായിരുന്നു. സംഭവത്തില്‍ എട്ട് പേരെ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഒക്ടോബറിലും യുപിയില്‍ വിദേശികള്‍ക്ക് നേരെ ആക്രമണമുണ്ടായിരുന്നു.