രഞ്ജി ട്രോഫി: വിദര്‍ഭയുടെ ലീഡ് 500 കടന്നു

0
42

സൂറത്ത്: രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലില്‍ നാലാം ദിവസം കളി നിര്‍ത്തുമ്പോള്‍ വിദര്‍ഭ ആറ് വിക്കറ്റ് നഷ്ടത്തില്‍ 431 റണ്‍സെടുത്തിട്ടുണ്ട്. വാഡ്കര്‍ (20), കരണ്‍ ശര്‍മ (4) എന്നിവരാണ് കളി നിര്‍ത്തുമ്പോള്‍ ക്രീസില്‍. ഇതോടെ അവരുടെ മൊത്തം ലീഡ് 501 റണ്‍സായി ഉയര്‍ന്നു. മല്‍സരം സമനിലയില്‍ അവസാനിച്ചാലും ഒന്നാം ഇന്നിങ്സ് ലീഡിന്റെ പിന്‍ബലത്തില്‍ വിദര്‍ഭ സെമിയില്‍ പ്രവേശിക്കും.

വിദര്‍ഭ ക്യാപ്റ്റന്‍ ഫയസ് ഫസല്‍ (119), വാംഖഡെ (107) എന്നിവരുടെ സെഞ്ച്വറികളുടെ ബലത്തിലാണ് വിദര്‍ഭ കൂറ്റന്‍ ലീഡ് സ്വന്തമാക്കിയത്.
വിദര്‍ഭയുടെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 246 റണ്‍സിന് മറുപടിയായി കേരളം ഒന്നാമിന്നിങ്‌സില്‍ 176 റണ്‍സിന് പുറത്തായിരുന്നു.