രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ് അധ്യക്ഷനായി പ്രഖ്യാപിക്കുന്നത് ഇന്ന്

0
33


തിരുവനന്തപുരം : രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപനം ഇന്ന് ഉണ്ടാവും . ഈ മാസം 16-ന് സോണിയാഗാന്ധി ചുമതലകള്‍ രാഹുല്‍ ഗാന്ധിക്ക് കൈമാറും. എ.ഐ.സി.സി. സമ്മേളനത്തിലായിരിക്കും രാഹുലിന്റെ അധ്യക്ഷപദവി സംബന്ധിച്ച് ഔദ്യോഗികപ്രഖ്യാപനമുണ്ടാവുക. അതിനുള്ള സമയക്രമം നിശ്ചയിച്ചിട്ടില്ല.

രാഹുല്‍ഗാന്ധി മാത്രമാണ് അധ്യക്ഷസ്ഥാനത്തേക്ക് പത്രിക നല്‍കിയത്. അതിനാല്‍ ചട്ടപ്രകാരമുള്ള മറ്റ് നടപടികള്‍ക്ക് പ്രസക്തിയില്ല. തിരഞ്ഞെടുപ്പുസംബന്ധിച്ചും തുടര്‍ നടപടികളെക്കുറിച്ചും മുഖ്യവരണാധികാരി മുല്ലപ്പള്ളി രാമചന്ദ്രന്‍ തിങ്കളാഴ്ച 3.30ന് വിശദീകരിക്കും.