റോസ് ടെയ്‌ലര്‍ മാര്‍ട്ടിന്‍ ക്രോയ്‌ക്കൊപ്പം; വെസ്റ്റ് ഇന്‍ഡീസിന് 444 റണ്‍സിന്റെ വിജയലക്ഷ്യം

0
36

ഹാമില്‍ട്ടണ്‍: ന്യൂസീലന്റിനെതിരായ രണ്ടാം ടെസ്റ്റ് ജയിക്കാന്‍ വെസ്റ്റ് ഇന്‍ഡീസ് 444 റണ്‍സ് നേടണം. മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ അവര്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 30 റണ്‍സെടുത്തിട്ടുണ്ട്. 13 റമഅ#സുമായി ക്രെയ്ഗ് ബ്രാത് വെയ്റ്റും ഒരു റണ്ണുമായി ഷായ് ഹോപ്പുമാണ് ക്രീസില്‍. കീരണ്‍ പവല്‍(0), ഹെറ്റ്മയര്‍(15) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്.

നേരത്തെ രണ്ടാമിന്നിങ്‌സില്‍ ന്യൂസീലന്റ് എട്ടിന് 291 റണ്‍സെന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തു. റോസ് ടെയ്‌ലര്‍ സെഞ്ച്വറി നേടി. ഇതോടെ മാര്‍ട്ടിന്‍ ക്രോ, കെയ്ന്‍ വില്യംസണ്‍ എന്നിവര്‍ക്കൊപ്പം ടെസ്റ്റില്‍ 17 സെഞ്ച്വറി നേടുന്ന ന്യൂസീലന്റ് താരമായി ടെയ്‌ലര്‍ മാറി.

ഒന്നാമിന്നിങ്‌സില്‍ അവര്‍ 152 റണ്‍സിന്റെ ലീഡ് നേടിയിരുന്നു. വെസ്റ്റ് ഇന്‍ഡീസ് ഒന്നാമിന്നിങ്‌സില്‍ 221 റണ്‍സാണ് നേടിയിരുന്നത്.