ലക്‌നൗവിലെ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; രോഗികള്‍ രക്ഷപെട്ടത് തലനാരിഴയ്ക്ക്

0
55

ലക്‌നൗ: ലക്‌നൗവിലെ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം. അപകടത്തില്‍ നിന്ന് ആശുപത്രിയിലുണ്ടായിരുന്ന അമ്പതിലധികം രോഗികളും അവരുടെ കൂട്ടിരിപ്പുകാരും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.

ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയാണ് സഞ്ജയ്ഗാന്ധി പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ തീപിടിത്തമുണ്ടായത്. മൂന്നുമണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് അഗ്‌നിശമനസേനയ്ക്ക് തീയണയ്ക്കാനായത്. ആശുപത്രി റിസെപ്ഷനില്‍ ഉണ്ടായിരുന്ന യുപിഎസ്സിന് തീപിടിച്ചതാണ് അപകട കാരണം.

അപകടസമയത്ത് തീവ്രപരിചരണ വിഭാഗത്തില്‍ 12-ലധികം രോഗികളുണ്ടായിരുന്നു. വാര്‍ഡുകളിലെ കടുത്ത പുകയ്ക്കിടയിലൂടെ അതീവ ഗുരുതരാവസ്ഥയിലുള്ള രോഗിയെയും ആശുപത്രി അധികൃതര്‍ പുറത്തെത്തിച്ചു. രോഗികളെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.