‘സത്യ’ കണ്ട് വിജയ് വിളിച്ചു; അന്തം വിട്ട് സിബിരാജ്

0
125

സത്യരാജിന്റെ മകന്‍ സിബിരാജ് നായകനായി അഭിനയിച്ച ‘സത്യ’ ഇപ്പോള്‍ തമിഴ്‌നാട്ടിലെ തിയേറ്ററുകളില്‍ തകര്‍ത്തോടുന്ന ചിത്രമാണ്. എന്നാല്‍ ചിത്രത്തിന്റെ വിജയത്തേയ്ക്കാള്‍ സിബിരാജിനെ സന്തോഷവാനാക്കിയിരിക്കുന്നത് മറ്റൊരു കാര്യമാണ്. സാക്ഷാല്‍ ഇളയ ദളപതി വിജയ് ‘സത്യ’ കണ്ട് സിബിരാജിനെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ചു. ഇതാണ് സിബിരാജിനെ ഞെട്ടിച്ചിരിക്കുന്നത്. തമിഴ് സിനിമയിലെ സൂപ്പര്‍ സ്റ്റാറായ വിജയ് തന്നെ വിളിക്കാന്‍ സമയം കണ്ടെത്തിയതില്‍ അമ്പരന്നിരിക്കുകയാണ് സിബിരാജ്. തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ ഇക്കാര്യം ‘പ്രൗഡ് ഫാന്‍ മൊമന്റ്’ എന്ന ഹാഷ് ടാഗില്‍ സിബി കുറിച്ചു. ‘സത്യയുടെ വലിയ വിജയത്തില്‍ വിജയ് ചേട്ടന്‍ എന്നെ വിളിച്ച് അഭിനന്ദിച്ചു’ എന്നാണ് കുറിപ്പ്. പ്രദീപ് കൃഷ്ണമൂര്‍ത്തിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

തന്നെ ഞെട്ടിക്കുന്ന സിനിമകള്‍ കാണുമ്പോള്‍ അതിലെ നടനെയോ സംവിധായകനെയോ വിളിച്ച് അഭിനന്ദിക്കുന്ന വിജയിനെ പുകഴ്ത്തുകയാണ് തമിഴ് സിനിമാലോകം.