കശ്മീരിലെ കനത്ത മഞ്ഞുവീഴ്ചയില്‍ മൂന്ന് സൈനികരെ കാണാതായി

0
23

ജമ്മു കശ്മീര്‍: ജമ്മു കശ്മീരിലെ കനത്ത മഞ്ഞു വീഴ്ചയില്‍ മൂന്ന് സൈനികരെ കാണാതായി. ജമ്മു കശ്മീരിലെ ഗുരേസ് മേഖലയിലാണ് സംഭവം. നിയന്ത്രണ മേഖലയ്ക്ക് സമീപമുള്ള ബക്തൂറിലെ സൈനിക കേന്ദ്രത്തിലെ സൈനികരാണ് അപകടത്തില്‍പ്പെട്ടത്. മേഖലയില്‍ മഞ്ഞ് വീഴ്ച തുടരുന്നത് രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയാണ്.

ശ്രീനഗറില്‍ നിന്ന് നൂറ്റിയന്‍പത് കിലോമീറ്റര്‍ ദൂരമുണ്ട് ഗുരേസ് താഴ്‌വരയിലേയ്ക്ക്. റോഡ് മാര്‍ഗം മാത്രമേ ഈ മേഖലയിലേയ്ക്ക് സഞ്ചരിക്കാന്‍ സാധിക്കൂ. അതുകൊണ്ട് തന്നെ മഞ്ഞ് കാലത്ത് ഈ മേഖല ഒറ്റപ്പെടുന്നത് സാധാരണമാണ്. മഞ്ഞ് വീഴ്ച രൂക്ഷമായ ഈ മേഖലയിലൂടെയാണ് തീവ്രവാദികള്‍ സാധാരണ ഇന്ത്യയിലേയ്ക്ക് നുഴഞ്ഞ് കയറുന്നത്.

കഴിഞ്ഞ ജനുവരിയില്‍ മഞ്ഞു വീഴ്ചയെ തുടര്‍ന്ന് പതിനാല് സൈനികരാണ് ജമ്മു കശ്മീരില്‍ കൊല്ലപ്പെട്ടത്.