തലശ്ശേരിയില്‍ ബസ് പുഴയിലേയ്ക്ക് മറിഞ്ഞ് മൂന്ന് പേര്‍ മരിച്ചു

0
48

കണ്ണൂര്‍: പാനൂര്‍ പെരിങ്ങത്തൂരില്‍ സ്വകാര്യ ബസ് മയ്യഴിപ്പുഴയിലേക്ക് മറിഞ്ഞ് ഒരു സ്ത്രീയടക്കം മൂന്ന് പേര്‍ മരിച്ചു. കൂത്തുപറമ്പ് സ്വദേശി പ്രജിത്ത്, ജിതേഷ്, ഹേമലത എന്നിവരാണ് മരിച്ചത്. പരിക്കേറ്റ ഡ്രൈവര്‍ ദേവദാസിനെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

ബാംഗ്ലൂരില്‍ നിന്ന് പാനൂര്‍, പാറക്കല്‍, തൂണേരി, പെരിങ്ങത്തൂര്‍ വഴി തലശ്ശേരിയിലേക്ക് വന്ന ലാമ ബസ്സാണ് അപകടത്തില്‍ പെട്ടത്. രാവിലെ 5.45 ഓടു കൂടി പെരിങ്ങത്തൂര്‍ പാലത്തിന്റെ കൈവേലി തകര്‍ത്ത് ബസ് പുഴയിലേക്ക് മറിയുകയായിരുന്നു. നാദാപുരത്തു പോയി ആളുകളെ ഇറക്കി തിരിച്ചു വരുമ്പോഴാണ് അപകടമുണ്ടായത്. ഡ്രൈവറും ക്ലീനറും ഒരമ്മയും മകനും മാത്രമേ ബസ്സിൽ ഉണ്ടായിരുന്നുള്ളു. ഡ്രൈവർ രക്ഷപ്പെട്ടു. മറ്റു മൂന്നു പേരും മരിച്ചു.