ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് നഗരത്തില്‍ ബോംബ് സ്ഫോടനം. നാല് പേര്‍ക്ക് പരുക്ക്. സ്ഫോടനം നടത്തിയ ചാവേറിനെ പൊലീസ് പിടികൂടി. അകയേദ് ഉല്ലാ (20) എന്ന ബംഗ്ലാദേശ് സ്വദേശിയാണ് പിടിയിലായതെന്നു പൊലീസ് വ്യക്തമാക്കി.
ബംഗ്ലാദേശ് വംശജന് പിടിയിലായി.
മാന്‍ഹട്ടനു സമീപം ഏറെ തിരക്കുള്ള ടൈംസ് സ്ക്വയറിലെ പോര്‍ട് അതോറിറ്റി ബസ് ടെര്‍മിനലില്‍ തിങ്കളാഴ്ച രാവിലെയാണ് സ്ഫോടനമുണ്ടായത്. സംഭവം ഭീകരാക്രമണമാണെന്ന് മേയര്‍ സ്ഥിരീകരിച്ചു. ശരീരത്തില്‍ ബോംബ് ധരിച്ചെത്തിയ ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ചാവേറിനെ ന്യൂയോര്‍ക്ക് സിറ്റി പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. ഇയാള്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ അനുഭാവിയാണെന്നാണ് പൊലീസ് നിഗമനം.
കഴിഞ്ഞ വര്‍ഷവും മാന്‍ഹട്ടനിലെ തിരക്കേറിയ വാണിജ്യകേന്ദ്രത്തില്‍ സ്ഫോടനമുണ്ടായിരുന്നു. സെപ്തംബറില്‍ നടന്ന ഈ സംഭവത്തില്‍ അഫ്ഗാന് വംശജനായ യുഎസ് പൗരനെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു.