രജനീകാന്തിന് ഇന്ന് 67-ാം പിറന്നാള്‍; ഓഖി ദുരന്തം കാരണം ആഘോഷങ്ങളില്ല

0
45

ചെന്നൈ: രജനീകാന്തിന് ഇന്ന് 67-ാം പിറന്നാള്‍. തമിഴ്‌നാടിനെ ദു:ഖത്തിലാഴ്ത്തിയ ഓഖി ദുരന്തം കാരണം ആഘോഷങ്ങള്‍ വേണ്ടെന്ന് അദ്ദേഹം തീരുമാനിച്ചു. തമിഴ്‌നാട്ടില്‍ ഓഖി ചുഴലിക്കാറ്റ് മൂലം 40 പേരാണ് മരിച്ചത്.

തങ്ങളുടെ സൂപ്പര്‍ സ്റ്റാറിന്റെ ജന്മദിനം പ്രമാണിച്ച് ചെന്നൈ നഗരത്തില്‍ പലയിടത്തും ആരാധകര്‍ രജനിയുടെ ഫ്‌ളക്‌സുകളും പോസ്റ്ററുകളും പതിച്ചിട്ടുണ്ട്. ഇതില്‍ പലതിലും അദ്ദേഹത്തോട് രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ളതാണ്. ചില പോസ്റ്ററുകളില്‍ ഒരു വാളേന്തി നില്‍ക്കുന്ന രജനിയുടെ ചിത്രമാണ് നല്‍കിയിട്ടുള്ളത്. രജനിയുടെ ജന്മദിനം പ്രമാണിച്ച് ആരാധകര്‍ പലയിടത്തും അദ്ദേഹത്തിനുവേണ്ടി പ്രര്‍ത്ഥനാ യോഗങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്.

നിലവില്‍ രണ്ട് ചിത്രങ്ങളാണ് രജനിയുടേതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. ശങ്കര്‍ സംവിധാനം ചെയ്യുന്ന 2.0ഉം പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ‘കാല’യുമാണ് ഈ ചിത്രങ്ങള്‍.