‘അപ്പോള്‍ തുടങ്ങാം, അല്ലേ?’ ; ഒടിയന്‍ മാണിക്യനായി മോഹന്‍ലാല്‍

0
102

51 നാള്‍ നീണ്ട ആരാധകരുടെ കാത്തിരിപ്പിന് വിരാമം ഇട്ട് കൊണ്ട് ഒടിയന്‍ മാണിക്യന്‍ എത്തി. ഒടിയന്‍ ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. സൂപ്പര്‍ സ്റ്റാറിന്റെ ആരാധകരടക്കം എല്ലാ സിനിമ പ്രേമികളുടേയും ആകാംഷ നിറഞ്ഞ കാത്തിരിപ്പിനൊടുവിലാണ് ഒടിയന്‍ മാണിക്യനായി മാറി മോഹന്‍ലാല്‍ എത്തിയിരിക്കുന്നത്. 18 കിലോ ഭാരം കുറച്ച് നവയൗവനം നേടിയാണ് 35കാരനായ മാണിക്യനായി എത്തുന്നത്. മോഹന്‍ലാല്‍ തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ടീസര്‍ പുറത്ത് വിട്ടത്.

മലയാളികളുടെ അഭിമാനവും അഭിനയ ലോകത്തിന്റെ നടന വിസ്മയവുമായ മോഹന്‍ലാലിനെ നായകനാക്കി ശ്രീകുമാര്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമാണ് ഒടിയന്‍.

മാണിക്യനായുള്ള മേക്കോവറിനായി കഠിനപരിശ്രമമാണ് താരത്തിന് വേണ്ടിവന്നത്. ഇതിനായി ലോകനിലവാരമുള്ള കായികതാരങ്ങളെയും ഹോളിവുഡ് താരങ്ങളെയും പരിശീലിപ്പിക്കുന്ന ഡോക്ടര്‍മാരും ഫിസിയോതെറപ്പിസ്റ്റുകളും അടങ്ങിയ വിദഗ്ധ സംഘം പരിശീലനത്തിനായി എത്തിയത് വാര്‍ത്തയായിരുന്നു. ദിവസേന ആറു മണിക്കൂറിലേറെയാണ് പരിശീലനം ചെയ്തിരുന്നത്. ഇത് ഇനിയും തുടരണം.
1950 നും 90 നും ഇടയിലുള്ള കാലഘട്ടമായിരിക്കും സിനിമയില്‍ ചിത്രീകരിക്കുക. ദേശീയ അവാര്‍ഡ് ജേതാവും, മാധ്യമപ്രവര്‍ത്തകനുമായ ഹരികൃഷ്ണന്‍ ആണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വ്വഹിക്കുന്നത്.

ചിത്രത്തില്‍ പ്രകാശ് രാജ് വില്ലന്‍ വേഷത്തിലെത്തുന്നു. മഞ്ജു വാരിയരാണ് നായിക. പീറ്റര്‍ ഹെയ്ന്‍ ആക്ഷന്‍ കൊറിയോഗ്രഫി നിര്‍വഹിക്കുന്നു. പ്രശാന്ത് മാധവ് ആണ് കലാസംവിധായകന്‍. അടുത്ത വര്‍ഷം മാര്‍ച്ച് 30ന് ചിത്രം തിയേറ്ററുകളിലെത്തും. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മാണം.