
മാണി ഇടതുമുന്നണിയിലേക്ക് നീങ്ങിയാല്‍ അവര്‍ യുഡിഎഫിലേക്ക് നീങ്ങും. കാര്യങ്ങള്‍ മാണി വിചാരിക്കുംപോലെ എളുപ്പമല്ല. മാണി പറയുന്നത് സംസ്ഥാന സമ്മേളനത്തിനു ഒരുലക്ഷം പേരെ പങ്കെടുപ്പിക്കുമെന്നാണ്. ഒരു ലക്ഷം പോയിട്ട് പോയിട്ട് പതിനായ്യായിരം പേരെ സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുപ്പിക്കാന്‍ കെ.മാണിക്ക് കഴിയുമോ. അങ്ങിനെ സംഘടിപ്പിച്ചാല്‍ മാണിയുടെ അടുക്കളപ്പണി എടുക്കാന്‍ താന്‍ തയ്യാറാണ്- പി.സി.ജോര്‍ജ് വെല്ലുവിളിക്കുന്നു.
ആരെങ്കിലും സമ്മേളനത്തിനു വരുന്നെങ്കില്‍ അത് കാശ് വാങ്ങി വരുന്ന ആളുകളാണ്. എല്ലാവര്ക്കും നല്കാന് ഉള്ള കാശ് കെ.എം.മാണി സംഘടിപ്പിച്ചു വച്ചിട്ടുണ്ട്. ആ കാശാണ് സമ്മേളനത്തിനു ആളെക്കൂട്ടാന്‍ ഉപയോഗിക്കുന്നത്. മദ്യവ്യാപാരികളോടും സ്വര്ണ്ണക്കടക്കാരോടും പിരിച്ച കാശ് ആണ് കയ്യിലുള്ളത്. ആ കാശിന്റെ പൊളപ്പ് ആണ് സമ്മേളനത്തില്‍ കാണുക. അയ്യായിരം പേര് വന്നാല്‍ നിറയുന്ന പട്ടണമാണ് കോട്ടയം-ജോര്‍ജ് പറഞ്ഞു.

ആദ്യം കോട്ടയം തിരുനക്കര മൈതാനത്ത് സമ്മേളനം നടത്താനാണ് തീരുമാനിച്ചത്.
ആകെ മൂവായിരം കസേരയെ തിരുനക്കര മൈതാനത്ത് ഇടാന്‍ കഴിയൂ. വേദി മാറ്റി. എവിടെ നെഹ്റു സ്റ്റേഡിയത്തില്‍. നെഹ്റു സ്റ്റേഡിയത്തില്‍ അയ്യായിരം പേരില്‍ കൂടുതല്‍ കൊള്ളുകയില്ല. നുണ പറഞ്ഞു റെക്കോര്‍ഡ് ഇടാം. അതാണ് നടക്കുന്നത്. ജോസ് കെ മാണിയുടെ അരിയിട്ട് വാഴ്ചയ്ക്ക് വേണ്ടിയാണ് സംസ്ഥാന സമ്മേളനം കൂടുന്നത്. പക്ഷെ മാണി വിചാരിച്ച രീതിയിലല്ല സംസ്ഥാന സമ്മേളനം കൂടുന്നത്.
ഒരു മുന്നണിയില്‍ പോലും കയറിക്കൂടാന്‍ കഴിഞ്ഞില്ലല്ലോ. ഇടത് മുന്നണിയാണ് മാണിക്ക് കാര്യം. പക്ഷെ ജോസഫ് ഗ്രൂപ്പ് അത് സമ്മതിക്കില്ല. അവര്‍ക്ക് യുഡിഎഫ് തന്നെ വേണം. ഇതെല്ലാം മാണി നേരിടുന്ന പ്രതിസന്ധിയാണ് കാണിക്കുന്നത് – ജോര്‍ജ് പറഞ്ഞു.