ജിഷ വധക്കേസ്; ശിക്ഷാവിധി ഇന്ന്

0
31

കൊച്ചി: പെരുമ്പാവൂര്‍ ജിഷ വധക്കേസിലെ പ്രതി അമീര്‍ ഉള്‍ ഇസ്ലാമിന്റെ ശിക്ഷാ വിധി ഇന്ന്. അതിക്രൂരമായ കൊലപാതകവും ബലാല്‍സംഗവും ചെയ്ത പ്രതി കുറ്റക്കാരനെന്ന് കോടതി ഇന്നലെ കണ്ടെത്തിയിരുന്നു. രാവിലെ പതിനൊന്നിനാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ വിധിപ്രസ്താവത്തിനുള്ള നടപടികള്‍ തുടങ്ങുക.

കുറ്റവാളിയെന്ന് കണ്ടെത്തിയ പ്രതിയോട് എന്താണ് പറയാനുളളതെന്ന് കോടതി ആരായും. അത് കേട്ടശേഷമാകും ശിക്ഷ സംബന്ധിച്ചഅന്തിമവാദം.