താന്‍ കുറ്റം ചെയ്തിട്ടില്ല: അമീറുള്‍ ഇസ്ലാം

0
59

കൊച്ചി: ജിഷ വധക്കേസില്‍ വിധി അല്‍പസമയത്തിനകം പ്രഖ്യാപിക്കാനിരിക്കെ താന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ആവര്‍ത്തിച്ച് പറഞ്ഞ് അമീറുള്‍ ഇസ്ലാം. വിധി പ്രഖ്യാപനത്തിനായി കോടതിയില്‍ എത്തിച്ചപ്പോഴായിരുന്നു അമീറുള്‍ ഇസ്ലാമിന്റെ പ്രതികരണം. ജിഷയെ കൊന്നത് ആരാണെന്ന് അറിയില്ലെന്നും അമീറുള്‍ പറഞ്ഞു. എറണാകുളം സെഷന്‍സ് കോടതിയാണ് വിധി പ്രഖ്യാപിക്കുക. ഇരുവിഭാഗങ്ങളുടേയും വാദം കേള്‍ക്കും.

അപൂര്‍വങ്ങളില്‍ അപൂര്‍വ കേസായി ജിഷാ വധക്കേസ് പരിഗണിക്കാനായി സുപ്രീം കോടതിയിലെയും ഹൈക്കോടതിയിലെയും വിധി ന്യായങ്ങള്‍ പ്രോസിക്യൂഷന്‍ ഉയര്‍ത്തിക്കാട്ടും. വധശിക്ഷ ലഭ്യമാക്കാനാണ് പ്രോസിക്യൂഷന്റെ ഈ നീക്കം. അതേസമയം പ്രതിയുടെ പ്രായം കണക്കിലെടുത്ത് കരുണ കാണിക്കണമെന്ന് പ്രതിഭാഗം വാദിക്കും. പ്രതിക്ക് പറയാനുള്ളതും കോടതി ഇന്ന് കേള്‍ക്കും.