ന്യൂഡല്‍ഹി: ആരോപണ പ്രത്യാരോപണങ്ങള്‍ക്കിടെ പരസ്പരം കൈകൊടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയും മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങും. പാര്‍ലമെന്റ് ആക്രമണത്തിന്റെ പതിനാറാം വാര്‍ഷികത്തില്‍ പാര്‍ലമെന്റില്‍ സംഘടിപ്പിച്ച അനുസ്മരണ പരിപാടിയിക്കിടെയായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച്ച.
പ്രധാനമന്ത്രിയാണ് ആദ്യം മന്മോഹനു നേര്‍ക്ക് കൈകൂപ്പിയത്. ശേഷം മന്മോഹന് സിങും തിരിച്ച് അഭിവാദ്യം ചെയ്തു. ഹസ്തദാനം ചെയ്തശേഷമാണ് ഇരുവരും പിരിഞ്ഞത്. ഈ സമയം സോണിയ ഗാന്ധിയും മന്മോഹന് സിംഗിന്റെ തൊട്ടടുത്തുണ്ടായിരുന്നു.
ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ബിജെപിയെ തോല്‍പ്പിക്കാന്‍ പാകിസ്ഥാന് ഹൈക്കമ്മീഷണറുമായി മന്മോഹന് സിങ് ഗൂഢാലോചന നടത്തിയെന്ന് പ്രധാനമന്ത്രി ആരോപിച്ചിരുന്നു. ഇതിനെതിരെ പദവിക്ക് നിരക്കാതെ പച്ചക്കള്ളം പ്രചരിപ്പിച്ച മോദി രാജ്യത്തെ ജനങ്ങളോട് മാപ്പ് പറയണമെന്ന് മന്മോഹന് സിംങും പറഞ്ഞിരുന്നു. ഈ ആരോപണ പ്രത്യാരോപണങ്ങള്‍ക്ക് തൊട്ടുപിന്നാലെയാണ് ഇരുനേതാക്കളും ഇന്ന് മുഖാമുഖം കണ്ട് കൈകൊടുത്തത്.