രോഹിത് ശര്‍മയ്ക്ക് ഡബിള്‍ സെഞ്ച്വറി; ഇന്ത്യ നാലിന് 392

0
63

ചണ്ഡീഗഡ്: രോഹിത് ശര്‍മയ്ക്ക് ഏകദിന ക്രിക്കറ്റില്‍ മൂന്നാം ഡബിള്‍ സെഞ്ച്വറി. ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ഏകദിന മത്സരത്തിലാണ് രോഹിത് മൂന്നാമതും ഡബിള്‍ സെഞ്ച്വറി നേടിയത്. രോഹിത്  208 റണ്‍സ് നേടി പുറത്താകാതെ നിന്നു. ഇന്ത്യ 50 ഓവറില്‍ നാല് വിക്കറ്റിന് 392 റണ്‍സെടുത്തു. ശിഖര്‍ ധവാന്‍ 68ഉം ശ്രേയസ് അയ്യര്‍ 88ഉം റണ്‍സെടുത്തു.

രോഹിത് തന്റെ ആദ്യ നൂറ് റണ്‍സ് നേടിയത് 115 പന്തിലായിരുന്നു. അടുത്ത നൂറ് റണ്‍സാകട്ടെ വെറും 36 പന്തിലും. 13 ഫോറുകളും 12 സിക്‌സറുകളും നേടി. രോഹിത് അല്ലാതെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഒന്നില്‍ കൂടുതല്‍ ഡബിള്‍ സെഞ്ച്വറി നേടിയ മറ്റൊരു താരവുമില്ല.

നേരത്തെ ടോസ് നേടിയ ശ്രീലങ്ക ഇന്ത്യയെ ബാറ്റ് ചെയ്യാന്‍ വിടുകയായിരുന്നു. ഓപ്പണിങില്‍ ശിഖര്‍ ധവാനും രോഹിത് ശര്‍മയും ചേര്‍ന്ന് സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കി. പിന്നീട് വന്ന ശ്രേയസ് അയ്യരും തകര്‍പ്പന്‍ ബാറ്റിങ്ങാണ് കാഴ്ചവെച്ചത്. ശ്രീലങ്കന്‍ ബൗളര്‍മാരെ തലങ്ങും വിലങ്ങും പ്രഹരിച്ച രോഹിത് ശര്‍മയും ശ്രേയസും അതിവേഗം റണ്‍സ് അടിച്ചുകൂട്ടി.