റഷ്യന്‍ സംവിധായകനായ സൊകുറോവിന് കേരള പൊലീസിനെക്കുറിച്ച് അറിയണം

0
48

തിരുവനന്തപുരം : റഷ്യന്‍ സംവിധായകനായ സൊകുറോവിന് കേരള പൊലീസിനെക്കുറിച്ച് അറിയണം. സൊകുറോവ് നേരെ ഫോര്‍ട്ട് പൊലീസ് സ്റ്റേഷനിലേക്ക് എത്തി. സൊകുറോവിന് പൊലീസിന്റെ തോക്ക് കാണണം. മറ്റെന്തെല്ലാം ആയുധങ്ങള്‍ ഉണ്ടെന്നറിയണം. ഓരോ ചോദ്യത്തിനും അസി.കമ്മീഷണര്‍ ദിനില്‍ വിശദമായി മറുപടി പറഞ്ഞു. തീര്‍ന്നില്ല സംശയങ്ങള്‍. പ്രതികളെ ചേസ് ചെയ്ത് പിടിക്കാറുണ്ടോ. ഉപയോഗിക്കുന്ന വാഹനമേതാണ് ഇങ്ങനെ ചോദ്യങ്ങള്‍ നീങ്ങി.

സമാധാനത്തിന്റെ വഴിയിലുള്ള ക്രമസമാധാനപാലനമാണ് തങ്ങളുടെ പണിയെന്ന് അസി.കമ്മീഷണര്‍ പറഞ്ഞപ്പോള്‍ സൊകുറോവ് ഗ്രേഡ് ചെയ്തു. റഷ്യന്‍ പൊലീസിനേക്കാള്‍ മികച്ചതാണ് കേരള പൊലീസ്. പക്ഷേ സ്റ്റേഷനുകള്‍ അത്ര പിടിച്ചില്ല. റഷ്യയിലേതിനേക്കാള്‍ ചെറുതാണ്. സ്റ്റേഷനില്‍ ജയിലുണ്ടോ എന്നറിയണം. ലോക്കപ്പ് മാത്രമേ ഉള്ളൂ. ഒടുവില്‍ ലോക്കപ്പിലൊന്ന് കയറിനോക്കിയതിന് ശേഷമാണ് സൊകുറോവ് സ്റ്റേഷന്‍നില്‍ നിന്നും വന്നത്. ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചുവും കൂടെയുണ്ടായിരുന്നു.