വിക്രമിന്റെ ‘സ്‌കെച്ച്’ പൊങ്കലിനില്ല; റിലീസ് വീണ്ടും വൈകും

0
52

തമിഴ് സൂപ്പര്‍താരം വിക്രം നായകനാകുന്ന ‘സ്‌കെച്ച്’ പൊങ്കലിന് റിലീസ് ചെയ്യില്ല. നേരത്തെ ജനവരിയില്‍ പൊങ്കലിന് ചിത്രം റിലീസ് ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നത്. വിജയ് ചന്ദര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തമന്നയാണ് നായിക. ചിത്രത്തിന്റെ റിലീസ് വൈകുന്നത് വിക്രം ആരാധകരെ നിരാശപ്പെടുത്തിയിരിക്കുകയാണ്.

അതേസമയം സൂര്യയുടെ ‘താന സേര്‍ന്ത കൂട്ടം’, വിശാലിന്റെ ‘ഇരുമ്പു തിരൈ’, വിമലിന്റെ ‘മന്നാര്‍ വെഗേര’ എന്നീ ചിത്രങ്ങള്‍ പൊങ്കലിന് റിലീസ് ചെയ്യും.