സംസ്ഥാനത്തെ 15 തദ്ദേശ വാര്‍ഡുകളില്‍ ജനുവരി 11-ന് ഉപതെരഞ്ഞെടുപ്പ്

0
48


തിരുവനന്തപുരം: എട്ട് ജില്ലകളിലെ 15 തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ ജനുവരി 11-ന് ഉപതെരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍. തിരുവനന്തപുരം, കൊല്ലം, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലെ 12 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലും എറണാകുളം ഏലൂര്‍ നഗരസഭയിലെ പാറയ്ക്കല്‍ വാര്‍ഡിലും മലപ്പുറം പൊന്നാനി നഗരസഭയിലെ അഴീക്കല്‍ വാര്‍ഡിലും കാസര്‍ഗോഡ് കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിലെ ബേദ്ധകം വാര്‍ഡിലുമാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

ഡിസംബര്‍ 16 മുതല്‍ നാമനിര്‍ദ്ദേശം സ്വീകരിക്കും. ഡിസംബര്‍ 23 ആണ് പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി. സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാനുള്ള അവസാന തീയതി ഡിസംബര്‍ 28. വോട്ടെടുപ്പ് ജനുവരി 11 നും വോട്ടെണ്ണല്‍ ജനുവരി 12-നുമാണ്.