ഓഖി ദുരന്തം: തിരിച്ചറിയാനാകാതെ 48 മൃതദേഹങ്ങള്‍

0
25

കോഴിക്കാട്: ഓഖിയില്‍ കണ്ടെടുക്കുന്ന മൃതദേഹങ്ങളിലേറെയും തിരിച്ചറിയാനാകാത്തത് തീരദേശങ്ങളിലെ ആശങ്ക കൂട്ടുകയാണ്. സംസ്ഥാനത്തെ വിവിധ ആശുപത്രി മോര്‍ച്ചറികളിലായി 48 മൃതദേഹങ്ങളാണ് അനാഥമായി കിടക്കുന്നത്.

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ 19 മൃതദേഹങ്ങളാണ് ഡിഎന്‍എ പരിശോധനയുടെ ഫലം കാത്തുകിടക്കുന്നത്. തിരുവനന്തപുരത്ത് എട്ടും കൊച്ചിയില്‍ ഏഴും മലപ്പുറത്ത് നാലും കൊല്ലത്ത് തൃശൂരിലും രണ്ടും വീതം മൃതദേഹങ്ങളാണുള്ളത്.

തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക്നോളജിയിലാണ് മൃതദേഹങ്ങളുടെ ഡിഎന്‍എ പരിശോധന നടക്കുന്നത്. മൃതദേഹം കിട്ടിയാല്‍ ഉടന്‍ തന്നെ ഡിഎന്‍എ ശേഖരിച്ച് അയക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കുന്നുണ്ടെങ്കിലും അതിന്റെ ഫലം കിട്ടാന്‍ മൂന്ന് ദിവസം മുതല്‍ ഒരാഴ്ച വരെ സമയമെടുക്കുന്നുണ്ട്.