കൊച്ചി: ജിഷ വധക്കേസില്‍ തനിക്ക് നീതി ലഭിച്ചില്ലെന്ന് പ്രതി അമീറുള്‍ ഇസ്ളാം. കേരള സര്‍ക്കാര്‍ തന്നെ വഞ്ചിക്കുകയായിരുന്നുവെന്നും അമീറുള്‍ പറഞ്ഞു. കോടതി വിധി കേട്ട ശേഷം തിരികെ ജയിലിലേക്ക് പോകുമ്പോഴായിരുന്നു അമീറുളിന്റെ പ്രതികരണം.
തനിക്ക് ഒന്നും അറിയില്ല. എന്തിനാണ് കേസില്‍ കുടുക്കിയതെന്നും അറിയില്ലെന്ന് അമീറുള്‍ മാധ്യമങ്ങളോട് പറഞ്ഞു.
വധശിക്ഷ കൂടാതെ തെളിയിക്കപ്പെട്ട മറ്റ് കുറ്റങ്ങളിലായി 10 വര്‍ഷവും ഏഴ് വര്‍ഷവും തടവിനും അമീറുളിന് ശിക്ഷ ലഭിക്കും. 5 ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസെന്നാണ് കോടതി പറഞ്ഞത്. അതിക്രൂരമായ കൊലപാതകമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. അമീറിനെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റും. കൊലപാതക കുറ്റത്തിനാണ് വധശിക്ഷ. ജിഷ കേസ് ഡല്‍ഹി നിര്‍ഭയ കേസിന് തുല്യമാണെന്നും കോടതി പറഞ്ഞു.