ബ്രെക്‌സിറ്റ് ഭേദഗതി ബ്രിട്ടീഷ് പാര്‍ലമെന്റ് പാസാക്കി; തെരേസ മേയ്ക്ക് തിരിച്ചടി

0
32

ലണ്ടന്‍: യൂറോപ്യന്‍ യൂണിയനുമായി രണ്ട് വര്‍ഷം നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ രൂപപ്പെട്ട ബ്രെക്സിറ്റ് ഉടമ്പടി ബ്രിട്ടീഷ് പാര്‍ലമെന്റ് തള്ളുകയും ഭേദഗതി പാസാക്കുകയും ചെയ്തു. ഇത് പ്രധാനമന്ത്രി തെരേസാ മേയ്ക്ക് കനത്ത തിരിച്ചടിയായി. ഭരണകക്ഷി എംപിമാരും ഭേദഗതിക്ക് അനുകൂലമായി വോട്ട് ചെയ്തു.

ഉടമ്പടി വ്യവസ്ഥകള്‍ അംഗീകരിച്ച് നിയമമാക്കുന്ന ബില്ല് പാര്‍ലമെന്റിന്റെ അനുമതിക്കായി അവതരിപ്പിച്ചു. ഇതിനിടെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ വിമത എംപിമാരും പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടിയും ഒരുമിച്ച് ബില്ലില്‍ ഭേദഗതി വേണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് വന്നു. തുടര്‍ന്ന് നടന്ന വോട്ടെടുപ്പിലാണ് ഭേദഗതി പ്രമേയം പാസായത്. 650 എംപിമാരില്‍ 309 പേരും ഭേദഗതിക്ക് അനുകൂലമായി വോട്ട് ചെയ്തു, ഭരണകക്ഷിയിലെ 11 എംപിമാരും ഇതില്‍പ്പെടും.