മോഷണശ്രമത്തിനിടെ റിട്ട.അധ്യാപികയെ കഴുത്തറുത്ത് കൊന്നു

0
31


ചെറുവത്തൂര്‍: മോഷണശ്രമത്തിനിടെ റിട്ട.അധ്യാപികയെ കഴുത്തറുത്ത് കൊലപ്പെടുത്തി. കാസര്‍കോട് ചീമേനി പുലിയന്നൂരിലാണ് സംഭവം. റിട്ട.അധ്യാപിക ജാനകി (65) ആണ് മരിച്ചത്. പുലിയന്നൂര്‍ സ്‌കൂള്‍ പരിസരത്തെ റിട്ട.അധ്യാപകന്‍ കളത്തേര കൃഷ്ണനെയും ഭാര്യ ജാനകിയെയും മോഷ്ടാക്കള്‍ കെട്ടിയിട്ട് കഴുത്തറുക്കുകയായിരുന്നുവെന്നാണ് സൂചന.

രാത്രി 9.30 ഓടെ മൂന്നംഗ മോഷണസംഘം വീടിനുള്ളില്‍ പ്രവേശിച്ച് ദമ്പതികള ആക്രമിച്ചശേഷം കവര്‍ച്ച നടത്തുകയായിരുന്നു. ജാനകി അണിഞ്ഞിരുന്ന മാല, വീട്ടില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍, 50,000 രൂപ എന്നിവയാണ് സംഘം കവര്‍ന്നത്. വിരലടയാള വിദഗ്ദരും പൊലീസ് നായയും സംഭവ സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.