വിമര്‍ശനങ്ങള്‍ക്കു മറുപടിയുമായി തരൂരിന്റെ ട്വീറ്റ്; ട്വീറ്റ് മനസിലാക്കാനും ഡിക്ഷണറി വേണം

0
53

ന്യൂഡല്‍ഹി: തരൂര്‍ ഉപയോഗിക്കുന്ന ഇംഗ്ലീഷ് പദങ്ങള്‍ വിമര്‍ശനങ്ങളും പരിഹാസങ്ങളും ഏറ്റുവാങ്ങിയിട്ടുണ്ട്. എന്നാല്‍ ഇവയ്ക്ക് ഉത്തരമായി തരൂര്‍ ഇട്ട ട്വീറ്റ് മനസിലാക്കാനും ഒക്സ്ഫോര്‍ഡ് ഡിക്ഷണറി വേണം. വായനക്കാരെ അതികഠിനമായ ഇംഗ്ലീഷ് പദങ്ങള്‍ ഉപയോഗിച്ച് ആശയക്കുഴപ്പത്തിലാക്കാന്‍ തല്‍പ്പരനാണ് ശശി തരൂര്‍ എം.പി.

‘എന്റെ ആശയം പ്രകടിപ്പിക്കാന്‍ യോജിച്ച വാക്കുകളാണ് ഞാന്‍ തെരഞ്ഞെടുക്കുന്നത്. അല്ലാതെ മേനി നടിക്കാനോ നിഗൂഢത സൃഷ്ടിക്കാനോ അല്ല’ എന്നാണ് പുതിയ ട്വീറ്റ്. ഈ ട്വീറ്റില്‍ മേനി നടിക്കാല്ലെന്ന് പറയാന്‍ ഉപയോഗിച്ച rodomontade എന്ന വാക്കാണ് ഇത്തവണ ആളുകളെ വലച്ചത്.

ഈ വാക്കിന് ഒക്സ്ഫോര്‍ഡ് ഡിക്ഷണറി നല്‍കുന്ന അര്‍ഥം ആത്മപ്രശംസ എന്നാണ്. തരൂരിന്റെ ട്വീറ്റിനെതിരെ നിരവധി പേരാണ് തരൂരിനെ പരിഹസിച്ച് രംഗത്തെത്തിയത്.