ഹാര്‍വി വീന്‍സ്റ്റീന്‍ ലൈംഗിക ചൂഷണത്തിന് ശ്രമിച്ചു: സല്‍മ ഹയെക്

0
54

തന്നോടൊപ്പം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണമെന്ന് ആവശ്യപ്പെട്ട് ഹോളിവുഡ് നിര്‍മാതാവ് ഹാര്‍വി വീന്‍സ്റ്റീന്‍ തന്നെ നിരന്തരം ശല്യം ചെയ്‌തെന്ന് നടി സല്‍മ ഹയെക്. ന്യൂയോര്‍ക്ക് ടൈംസില്‍ എഴുതിയ ലേഖനത്തിലാണ് സല്‍മ ഹയെക്, ഹാര്‍വി വീന്‍സ്റ്റീനെതിരെ ആരോപണമുന്നയിച്ചിരിക്കുന്നത്.

താമസിക്കുന്ന ഹോട്ടലുകളിലെത്തി വീന്‍സ്റ്റീന്‍ നിരന്തരം ശല്യം ചെയ്തു. എതിര്‍ത്തപ്പോള്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി-സല്‍മ പറയുന്നു. വിഖ്യാത ചിത്രകാരി ഫ്രിദ കാലോയുടെ ജീവിതം ആവിഷ്‌കരിച്ച ഫ്രിദ എന്ന ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായത് സല്‍മ ഹയെക് ആയിരുന്നു. വീന്‍സ്റ്റീന്‍ ഈ ചിത്രവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നു. വീന്‍സ്റ്റീനുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ വിസമ്മതിച്ചപ്പോള്‍ തന്നെ ഈ ചിത്രത്തില്‍ നിന്ന് ഒഴിവാക്കാന്‍ ശ്രമിച്ചതായും സല്‍മ പറയുന്നു. മറ്റൊരു നടിയുമായി ലെസ്ബിയന്‍ സെക്സ് ചെയ്യുന്ന രംഗത്തിന് വീന്‍സ്റ്റീന്‍ നിര്‍ബന്ധിച്ചു. അങ്ങനെ ചെയ്താല്‍ ചിത്രത്തില്‍ തുടരാം എന്നൊരു ഉപാധി വീന്‍സ്റ്റീന്‍ വെയ്ക്കുകയും ചെയ്തു-സല്‍മ പറഞ്ഞു.

ഇതിനകം തന്നെ ഒട്ടേറെ നടികള്‍ ഹാര്‍വി വീന്‍സ്റ്റീനെതിരെ ലൈംഗിക ആരോപണവുമായി രംഗത്തെത്തിയിട്ടുണ്ട്.