ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരേ ബെഞ്ചില്‍ ഇരുന്ന് പഠിക്കരുതെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ്‌

0
40

 

തിരുവനന്തപുരം: ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച് ഒരേ ബെഞ്ചില്‍ ഇരുന്നാല്‍ പഠിപ്പിക്കാനും മാര്‍ക്ക് നല്‍ക്കാനും കഴിയില്ല എന്നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ മുതിര്‍ന്ന അധ്യാപകരുടെ നിലപാട്. ഒരുമിച്ചിരുന്നു എന്ന കാരണത്താല്‍ ആദ്യ വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളെ വിളിച്ചുവരുത്തി ഈ അധ്യാപകര്‍ അപമാനിച്ചെന്നും പരാതിയുണ്ട്.

ആണ്‍ പെണ്‍ ബന്ധങ്ങളെക്കുറിച്ച് കോളജ് യൂണിയന്‍ സഘടിപ്പിച്ച ഒരു സെമിനാറിന് ശേഷമാണ്‌ ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ ഇടകലര്‍ന്നിരിക്കാന്‍ തിരുമാനിച്ചത്. ഇതിനെതിരെയാണ് കോളജിലെ ഒരു വിഭാഗം മുതിര്‍ന്ന അധ്യാപകര്‍ ചോദ്യം ചെയ്യ്തത്.

ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച് ബെഞ്ചില്‍ ഇരുന്ന് പഠിച്ചാല്‍ ഏകാഗ്രത നഷ്ടമാക്കും നോട്ടെഴുതാന്‍ ബുദ്ധിമുട്ട് എന്നിങ്ങനെയാണ് അധ്യാപകരുടെ പരാതികള്‍ നീളുന്നത്. ഇതെകുറിച്ച് പിജി വിദ്യാര്‍ഥിനി ഫെയ്സ്‌ബുക്ക്‌ പോസ്റ്റ്‌ഇട്ടു അത് ലൈക്ക് ചെയ്യ്തവരുടെ പേരുകള്‍ വെളുപ്പെടുത്തി അവരെ അപമാനിച്ചുമെന്നും പരാതിയുണ്ട്.

കോളജിലെ ഒരു വിഭാഗം അധ്യാപകരുടെ നിലപാടിനെ വിമര്‍ശിച്ച് വിദ്യാര്‍ഥികളും അധ്യാപകരും ചോദ്യം ചെയ്ത് രംഗത്തെത്തിട്ടുണ്ട്. അതെ സമയം തിങ്ങിഞെരുങ്ങി ഇരിക്കുന്നത് ഒഴിവാക്കാന്‍ ഇങ്ങനെ ഇരിക്കണോ എന്ന് മാത്രമാണ് ചോദിച്ചതെന്ന് വൈസ് പ്രിന്‍സിപ്പല്‍ അടക്കമുള്ളവരുടെ നിലപാട്‌.