ആഷസ്: ഓസ്‌ട്രേലിയ മൂന്നിന് 203

0
44

പെര്‍ത്ത്: ആഷസ് പരമ്പരയിലെ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഓസ്‌ട്രേലിയ ഒന്നാമിന്നിങ്‌സില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 203 റണ്‍സെടുത്തു. 92 റണ്‍സോടെ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തും ഏഴ് റണ്‍സോടെ ഷോണ്‍ മാര്‍ഷുമാണ് ക്രീസില്‍. ബാന്‍ക്രോഫ്റ്റ്(25), ഡേവിഡ് വാര്‍ണര്‍(22), ഉസ്മാന്‍ ഖവാജ(50) എന്നിവരാണ് പുറത്തായത്. ഇംഗ്ലണ്ടിനുവേണ്ടി ഓവര്‍ടണ്‍ രണ്ടും ക്രിസ് വോക്‌സ് ഒന്നും വിക്കറ്റ് വീഴ്ത്തി.

നേരത്തെ ഇംഗ്ലണ്ട് ഒന്നാമിന്നിങ്‌സില്‍ 403 റണ്‍സിന് പുറത്തായിരുന്നു. ഡേവിഡ് മലന്‍(140), ജോണി ബെയര്‍സ്‌റ്റോ(119) എന്നിവര്‍ സെഞ്ച്വറി നേടി. ഓസ്‌ട്രേലിയയ്ക്കുവേണ്ടി മിച്ചല്‍ സ്റ്റാര്‍ക്ക് നാലും ജോഷ് ഹേസില്‍വുഡ് മൂന്നും വിക്കറ്റ് വീഴ്ത്തി.