ഐഎസ് അനുഭാവികളായ 38 ഭീകരരെ ഇറാഖ് തൂക്കിലേറ്റി

0
33

ഇറാഖ്: ഇസ്ലാമിക് സ്‌റ്റേറ്റ് അനുഭാവികളായ 38 ഭീകരരെ തൂക്കിലേറ്റിയതായി ഇറാഖ്. ഭീകരപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടവരെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് കൂട്ടമായി തൂക്കിലേറ്റിയതെന്നും ഇറാഖ് നിയമമന്ത്രാലയം വ്യക്തമാക്കി. തെക്കന്‍ ഇറാഖിലെ നസ്റിയ നഗരത്തിലെ ജയിലില്‍ തടവിലായിരുന്നവരുടെ വധശിക്ഷയാണ് നടപ്പാക്കിയത്.

ഒരു ദിവസം ഇത്രയും പേരുടെ വധശിക്ഷ ഒരുമിച്ചു നടപ്പാക്കുന്നത് അപൂര്‍വമാണ്. വധശിക്ഷ നടപ്പാക്കുന്ന സമയത്ത് നിയമമന്ത്രി ഹൈദര്‍ അല്‍-സമിലി സ്ഥലത്തുണ്ടായിരുന്നെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. തൂക്കിലേറ്റപ്പെട്ടവരില്‍ കൂടുതലും ഇറാഖി സ്വദേശികള്‍ തന്നെയാണ്. ഒരാള്‍ സ്വീഡിഷ് പൗരനാണ്.

കഴിഞ്ഞ വര്‍ഷം 88 പേരെയാണ് ഇറാഖ് തൂക്കിലേറ്റിയത്. ഇറാഖില്‍ ഐഎസുമായുള്ള പോരാട്ടം അവസാനിച്ചെന്ന് ഈ മാസം 10ന് പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദി പ്രഖ്യാപിച്ചിരുന്നു.