ഐഎസ് എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സിന് ആദ്യ ജയം

0
53


കൊച്ചി: ഐഎസ് എല്ലില്‍ കേരളാ കേരള ബ്ലാസ്റ്റേഴ്സിന് ആദ്യ ജയം. കൊച്ചി കലൂര്‍ സ്‌റ്റേഡിയത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ ഒരൊറ്റ ഗോളിലാണ് ബ്ലാസ്‌റ്റേഴ്‌സ് കീഴടക്കിയത്.

മലയാളി താരമായ റിനോ ആന്റോയുടെ ക്രോസില്‍ പറന്നു വന്ന് ഒരു ഹെഡ്ഡറിലൂടെ വിനീത് വല കുലുക്കുകയായിരുന്നു. 24-ാം മിനിറ്റിലായിരുന്നു ആരവുമയര്‍ത്തി സി.കെ വിനീതിന്റെ ഗോള്‍.

വിജയത്തോടെ അഞ്ചു മത്സരങ്ങളില്‍ നിന്ന് ബ്ലാസ്റ്റേഴ്‌സിന് ആറു പോയിന്റായി. മൂന്നു സമനിലയും ഒരു തോല്‍വിയും ഒരു വിജയവുമാണ് ബ്ലാസ്‌റ്റേഴേ്‌സിന്റെ അക്കൗണ്ടില്‍ വരുന്നത്.