ഐ സ്റ്റില്‍ ഹൈഡ് ടു സ്‌മോക്ക് രാജ്യാന്തര ചലച്ചിത്രമേളയിലെ ജനപ്രിയ ചിത്രം

0
69
തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയിലെ ജനപ്രിയ ചിത്രത്തിനുള്ള പുരസ്‌കാരം അള്‍ജീരിയന്‍ സംവിധായിക റെയ്ഹാനിയുടെ ഐ സ്റ്റില്‍ ഹൈഡ് ടു സ്‌മോക്ക് എന്ന ചിത്രത്തിന് ലഭിച്ചു.
ആഭ്യന്തര സംഘര്‍ഷങ്ങളില്‍ സ്ത്രീ ശരീരങ്ങള്‍ എങ്ങനെ പ്രതിരോധിക്കുന്നുവെന്ന്  തീവ്രതയോടെ ആവിഷ്‌കരിച്ചതായിരുന്നു ഈ ചിത്രം. ലോകമെമ്പാടുമുള്ള സ്ത്രീ ജീവിതങ്ങള്‍ക്ക് ഈ അംഗീകാരം സമര്‍പ്പിക്കുന്നുവെന്ന് പുരസ്‌കാരം ഏറ്റുവാങ്ങിക്കൊണ്ട് സംവിധായിക റെയ്ഹാന പറഞ്ഞു.