തിരുവനന്തപുരം:സംസ്ഥാനത്ത് വന്‍നാശം വിതച്ച ഓഖി ദുരന്തത്തില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് മന്ത്രി ജി. സുധാകരന്. ദുരന്തം മുന്കൂടി അറിയാന്‍ സംവിധാനമുള്ള കേന്ദ്രസര്‍ക്കാര്‍ കൃത്യസമയത്ത് മുന്നറിയിപ്പ് നല്കുന്നതില് വീഴ്ച്ച വരുത്തി.അപകട സന്ദേശം ഉദ്യോഗസ്ഥര്‍ക്ക് അയക്കുന്നതിന് പകരം മുഖ്യമന്ത്രിയെ നേരിട്ട് അറിയിക്കണമായിരുന്നുവെന്നും സുധാകരന് പറഞ്ഞു.
ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നു സംസ്ഥാനത്ത് 68 പേര് മരിച്ചെന്നാണ് സര്‍ക്കാര്‍ കണക്ക്. ചുഴലിക്കാറ്റില്‍ കാണാതായവര്‍ക്കു വേണ്ടിയുള്ള തെരച്ചില്‍ ഇപ്പോഴും തുടരുകയാണ്. തീരസംരക്ഷ സേനയും ഫിഷറീസും മറൈന്‍ എന്‍ഫോഴ്സ്മെന്റും സംയുക്തമായാണ് തെരച്ചില്‍ നടത്തുന്നത്.