കലിപ്പുതീർക്കാൻ ബ്ലാസ്‌റ്റേഴ്‌സ്

0
99

 

ഇന്ത്യൻ സൂപ്പർലീഗിൽ ആദ്യ വിജയത്തിനായി കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഇറങ്ങുന്നു. നിലവിൽ എട്ടാം സ്ഥാനത്തുള്ള കേരള ബ്ലാസ്‌റ്റേഴ്സിന് ഏഴാം സ്ഥാനക്കാരായ നോർത്ത് ഈസ്റ്റ് യുണേറ്റഡ് ആണ് ഇന്ന് എതിരാളികൾ. കഴിഞ്ഞ മത്സരത്തിൽ ഗോവക്കെതിരെ ഏറ്റ കനത്ത തോല്‍വിയില്‍ നിന്ന് തിരിച്ചുവരാനാണ് ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുന്നത്. കലൂർ സ്റ്റേഡിയത്തിൽ ഇന്ന് രാത്രി എട്ടിനാണ് പോരാട്ടം.

കഴിഞ്ഞ മത്സരം നഷ്ടമായ മലയാളിതാരം സി.കെ വിനീത് ഇന്ന് ടീമിൽ തിരിച്ചെത്തുന്നത് ടീമിന് ഏറെ ഗുണകരമാകും. പ്ലേമേക്കറുടെ റോളിൽ ബെർബറ്റോവ് ഇല്ലാത്തതിനാൽ ബ്ലാസ്‌റ്റേഴ്‌സിന് പുതിയ കോമ്പിനേഷൻ കണ്ടെത്തേണ്ടിവരും. പരിക്കേറ്റ വെസ് ബ്രൗണും ഇയാൻ ഹ്യൂമും ഇന്ന് ടീമിൽ തിരിച്ചെത്തുമെന്നാണ് പ്രേതിക്ഷ.

നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ കൊച്ചിയിൽ കഴിഞ്ഞ വർഷം നടന്ന മത്സരത്തിൽ മലയാളി താരം സി.കെ വിനീത് നേടിയ ഗോളിൽ ബ്ലാസ്റ്റേഴ്‌സ് വിജയിച്ചിരുന്നു.